പട്ന: ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്ത് വരും. വോട്ടെണ്ണൽ ആരംഭിച്ചു. മഹാസഖ്യം അധികാരം നേടിയാല്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി ആര്‍ജെഡി നേതാവും 31 കാരനുമായ തേജസ്വി യാദവ് മാറും.
എക്സിറ്റ് പോളനുസരിച്ച് മഹാസഖ്യത്തിന് ബീഹാറില്‍ വലിയ വിജയം ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ തേജസ്വി യാദവിന്റെ ജന്മദിനമായിരുന്നു. അതിന് ആശംസയര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
സര്‍വേ പ്രകാരം മഹാസഖ്യത്തിന് ഭൂരിപക്ഷം നേടാനാകുമെന്നാണ് പ്രവചനം. എന്‍.ഡി.എയെക്കാള്‍ 12 ശതമാനം വോട്ട് മഹാസഖ്യത്തിന് ലഭിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ എന്‍.ഡി.എയെ ജയിച്ചാല്‍ ജെഡിയൂവിന്റെ പതിവുമുഖം നീതീഷ് മുഖ്യമന്ത്രിയാകും.
അതേ സമയം മഹാസഖ്യം വിജയം നേടിയാല്‍ അത് ഇടതു പാര്‍ട്ടികള്‍ക്കും നേട്ടമാകും 29 സീറ്റുകളാണ് ഇടതു പാര്‍ട്ടികള്‍ക്ക് ആര്‍.ജെ.ഡി നല്‍കിയത്. മഹാസഖ്യത്തെ നയിച്ച ആര്‍.ജെ.ഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും എ.ബി.പി ന്യൂസ് പ്രവചിക്കുന്നു. ആര്‍.ജെ.ഡിക്ക് 81 മുതല്‍ 89 വരെ സീറ്റും കോണ്‍ഗ്രസിന് 21-29 സീറ്റുമാണ് മഹാസഖ്യത്തില്‍ ലഭിക്കുക.മഹാസഖ്യത്തിന് ആകെ 108 മുതല്‍ 131 വരെ സീറ്റാണ് എ.ബി.പി പ്രവചിക്കുന്നത്. എന്‍.ഡി.എയ്ക്ക് 104-128 സീറ്റ് ലഭിക്കുമെന്നാണ് എ.ബി.പി ന്യൂസ് എക്സിറ്റ് പോള്‍ പ്രവചനം. ഭൂരിപക്ഷം എക്സിറ്റ് പോളുകളും മഹാസഖ്യത്തിനാണ് സാധ്യത കല്‍പ്പിക്കുന്നത്.
ടൈംസ് നൗ-സീ വോട്ടര്‍ എക്‌സിറ്റ് പോള്‍ പ്രകാരം മഹാസഖ്യത്തിന് 120 സീറ്റ് ലഭിക്കുമെന്നാണ് പ്രവചനം. എന്‍.ഡി.എയ്ക്ക് 116 ഉം എല്‍.ജെ.പിക്കും ഒന്നും സീറ്റാണ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. മറ്റുള്ളവര്‍ക്ക് ആറ് സീറ്റ് ലഭിക്കുമെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു