തെന്നിന്ത്യന്‍ സൂപ്പര്‍താരം ചിരഞ്ജീവിക്ക് കോവിഡ് സ്ഥിരീകരിച്ചു. തനിക്ക് രോഗ ലക്ഷണങ്ങളില്ലെന്നും വീട്ടില്‍ തന്നെ ക്വാറന്റീനില്‍ കഴിയുകയാണെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിലായി താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും ചിരഞ്ജീവി പറഞ്ഞു. രോഗം ഭേദമാകുന്ന വിവരം ഉടന്‍ അറിയിക്കാനാകുമെന്ന പ്രതീക്ഷയും താരം ട്വീറ്റില്‍ പങ്കുവച്ചു. പുതിയ ചിത്രത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് നടന് കോവിഡ് സ്ഥിരീകരിച്ചത്.