ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുപ്‌വാരയില്‍ സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ വീരമൃത്യു വരിച്ചു. രണ്ട് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു. നുഴഞ്ഞുക്കയറ്റ ശ്രമം ചെറുക്കുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. പരിക്കേറ്റ ഒരു സൈനികന്റെ നില ഗുരുതരമാണ്. ഏറ്റുമുട്ടല്‍ തുടരുകയാണ്. പ്രദേശത്ത് ഭീകരര്‍ക്കായുളള തെരച്ചിലും തുടരുകയാണ്.