ദോഹ: ഖത്തറില്‍ ഇന്നലെ 202 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 1,34,013 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ 194 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,31,075 ആയി ഉയര്‍ന്നു.
24 മണിക്കൂറിനിടെ 8548 പേര്‍ക്കാണ് പരിശോധന നടത്തിയത്. നിലവില്‍ 276 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇതില്‍ 40 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.