ഉലകനായകന്‍ കമല്‍ഹാസന്റെ പുതിയ ചിത്രം ‘വിക്രം’ ടീസര്‍ പുറത്തിറങ്ങി. കൈതി എന്ന സൂപ്പര്‍ഹിറ്റ് ചിത്രം സംവിധാനം ചെയ്ത ലോകേഷ് കനകരാജാണ് ‘വിക്രം’ സംവിധാനം ചെയ്യുന്നത്.
കമല്‍ഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ ഫിലിംസാണ് സിനിമ നിര്‍മ്മിക്കുന്നത്. അടുത്ത വര്‍ഷം റിലീസിനായി ഒരുങ്ങുന്ന ചിത്രം ഗ്യാംഗ്സ്റ്റര്‍ സിനിമയാണെന്നാണ് ടീസറില്‍ നിന്ന് വ്യക്തമാകുന്നത്. വിജയ് നായകനായ മാസ്റ്റര്‍ ആണ് ലോകേഷ് ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം.