ന്യൂഡല്‍ഹി: യശ്വവര്ധന് കുമാര്‍ സിന്‍ഹ മുഖ്യ വിവരാവകാശ കമ്മീഷണറായി ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രതി രാംനാഥ് കോവിന്ദിന്റെ സാനിധ്യത്തിലാണ് മുന്‍ ഐഎഫ്എസ് ഉദ്യോഗസ്ഥനായ യശ്വവര്ധന് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റത്.
മുഖ്യ വിവരാവകാശ കമ്മീഷണറായി അദ്ദേഹത്തിന് മൂന്നു വര്‍ഷത്തെ കാലാവധി ഉണ്ട്. യുകെയിലും ശ്രീലങ്കയിലും ഇന്ത്യയുടെ ഹൈക്കമ്മീഷണറായിരുന്നു യശ്വന്ത് കുമാര്‍.
സിന്‍ഹയ്ക്കു പുറമേ മാധ്യമപ്രവര്‍ത്തകനായ ഉദയ് മഹുര്‍കര്‍, മുന്‍ ലേബര്‍ സെക്രട്ടറി ഹീര ലാല്‍ സമരിയ, മുന്‍ ഡെപ്യൂട്ടി കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ സരോജ് പുഹാനി എന്നിവരെ ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍മാരായും നിയമിച്ചിട്ടുണ്ട്. ഇവരും ചുമതലയേറ്റു. ഇതോടെ വിവരാവകാശ കമ്മീഷണര്‍മാരുടെ എണ്ണം ഏഴായി.