നെല്ലിക്ക ആയുര്‍വേദ ഔഷധങ്ങളില്‍ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും രോഗങ്ങള്‍ ഒഴിവാക്കാനും നെല്ലിക്ക നമ്മെ സഹായിക്കുന്നു. വിറ്റാമിന്‍ സിയുടെ കലവറയാണ് നെല്ലിക്ക.
ശരീരത്തിലെ വാദ, പിത്ത, കഫ ദോഷങ്ങളെ സന്തുലിതമാക്കാനും പല രോഗങ്ങളുടെയും അടിസ്ഥാന കാരണം ഇല്ലാതാക്കാനും നെല്ലിക്ക സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ തന്നെ അവകാശപ്പെടുന്നു. ഇന്ത്യ അതുപോലെ തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്ന ഒരു ഫലം കൂടിയാണ് നെല്ലിക്ക.
* രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും നെല്ലിക്ക ഉത്തമമാണ്.
*വിറ്റാമിന്‍ സി, എ, പോളിഫെനോള്‍സ്, ആല്‍ക്കലോയിഡുകള്‍, ഫ്‌ലേവനോയ്ഡുകള്‍ എന്നിവ നെല്ലിക്കയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍,നെല്ലിക്ക ശരീരത്തിന് രോഗപ്രതിരോധ ശേഷി നല്‍കുന്ന വെളുത്ത രക്താണുക്കളെ കൂടുതലായി ഉത്പാദിപ്പിക്കുന്നു. ഇതിലൂടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കുന്നു.
*അതുപോലെ പ്രമേഹ രോഗത്തെ നിയന്ത്രിക്കാന്‍ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് വളരെ നല്ലതാണ്.
* നെല്ലിക്കയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ദഹനപ്രക്രിയ സുഗമമാക്കുകയും, മലബന്ധം പോലുള്ള അവസ്ഥകള്‍ ഉണ്ടാവാതെ നോക്കുകയും ചെയ്യുന്നു .
* അതേസമയം, മുടിയിഴകള്‍ക്കും നെല്ലിക്ക ഉത്തമമാണ്. മുടിയ്ക്ക് ബലം പകരുന്ന കരോട്ടീന്‍ നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്നതിനാല്‍ നെല്ലിക്ക ഉണക്കി പൊടിച്ച് എണ്ണ ഉണ്ടാക്കി ,തലയില്‍ തേക്കുന്നത് മുടിയുടെ വേരുകള്‍ക്ക് ബലം നല്‍കുകയും , മുടി കൊഴിച്ചില്‍ ഇല്ലാതാക്കി ഇടതൂര്‍ന്ന മുടി പ്രധാനം ചെയ്യുകയും ചെയ്യുന്നു. മുടിയിഴകള്‍ക്ക് കറുപ്പ് നിറം ലഭിക്കാനും ഈ എണ്ണം വളരെ നല്ലതാണ്.
* നെല്ലിക്ക പതിവായി കഴിക്കുന്നത് ആരോഗ്യകരവും തിളക്കവുമുള്ള ചര്‍മ്മം പ്രധാനം ചെയ്യുന്നും,അതുപോലെ കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു.