പല്ലുകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചെറുതൊന്നുമല്ല. അസഹനീയമായ വേദന, പല്ലു പുഴു എടുക്കുക, പല്ല് പുളിപ്പ് അങ്ങനെ നീളുന്നു നിരവധി പ്രശ്‌നങ്ങള്‍. ആഹാരത്തിന് മുമ്പും ശേഷവും പല്ല് തേക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. ഇത് ഒരു പരിധി വരെയുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവും. അതേസമയം പല്ലു വേദനയുണ്ടാകുമ്പോള്‍ ചെയ്തു കൂടാന്‍ പാടില്ലാത്ത പല കാര്യങ്ങളും നാം ചെയ്യുന്നുണ്ടെന്നാണ് യാഥാര്‍ത്ഥ്യം. വീട്ടിലുള്ള വസ്തുകള്‍ കൊണ്ട് തന്നെ പല്ലു വേദനയില്‍ നിന്നും ആശ്വാസം നേടാന്‍ കഴിയും. അത് എങ്ങനെയാണെന്ന് നോക്കാം.
* ഉപ്പ് വെള്ളം: ഉപ്പ് വെള്ളം വായില്‍ കൊള്ളുന്നത് ഉത്തമമാണ്. പല്ല് വേദന ഉള്ളപ്പോഴും അല്ലാതെയും ഉപ്പ് വെള്ളം കൊണ്ട് വായ കഴുകുന്നതും കവിള്‍കൊള്ളുന്നതും പല്ല് വേദന മാറാനും പല്ലുകളുടെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും. ഓരോ തവണയും ഭക്ഷണം കഴിച്ച ശേഷം ഉപ്പിട്ട ചൂട് വെള്ളം കൊണ്ട് വായ കഴുകുക.
* ഗ്രാമ്പൂ: വേദനയുള്ള പല്ലില്‍ അല്‍പ്പം ഗ്രാമ്പൂ എണ്ണ പഞ്ഞിയില്‍ മുക്കി വയ്ക്കുക. ബാക്ടീരിയകളെ നശിപ്പിക്കാനും നീര് കുറയ്ക്കാനുമുള്ള കഴിവ് ഗ്രാമ്പുവിനുണ്ട്. ഗ്രാമ്പൂ പൊടിച്ച് വെളിച്ചെണ്ണയില്‍ കലര്‍ത്തി വേദനയുള്ള പല്ലില്‍ പുരട്ടുന്നതും നല്ലതാണ്. ഇത് പല്ല് വേദന മാറാന്‍ സഹായിക്കും.
* ടീ ബാഗ് :പല്ല് വേദനയ്ക്കുളള നല്ല ഒരു പരിഹാരമാണ്. ടീ ബാഗ് വെള്ളത്തിലിട്ട് ചൂടാക്കി അത് വേദനയുള്ള ഭാഗത്ത് അമര്‍ത്തി പിടിച്ചാല്‍ വേദന കുറഞ്ഞ് കിട്ടും.
* വെളുത്തുള്ളി: പല്ല് വേദന മാറാന്‍ ഏറ്റവും മികച്ചതാണ് വെളുത്തുള്ളി. ഇതിലടങ്ങിയിരിക്കുന്ന ‘അല്ലിസിന്‍'(Allicin) എന്ന ഘടകം നല്ലൊരു അണുനാശിനിയാണ്. വെളുത്തുള്ളിയുടെ കുറച്ച് അല്ലികള്‍ എടുത്ത് ചതച്ചരച്ച് ഉപ്പും ചേര്‍ത്ത് വേദനയുള്ള ഭാഗത്ത് പുരട്ടുക.