പറ്റ്‌ന: ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ജാമ്യ ഹർജി പരിഗണിക്കുന്നത് ജാർഖണ്ഡ് ഹൈക്കോടതി നീട്ടിവച്ചു. സിബിഐ യുടെ ആവശ്യപ്രകാരം നവംബർ 27 ലേക്കാണ് കേസ് നീട്ടിവച്ചത്. 1995-96 കാലഘട്ടങ്ങളിൽ വ്യാജരേഖകൾ ചമച്ച് ധൂംക ട്രഷറിയിൽ നിന്നും 3.76 കോടി രൂപ പിൻവലിച്ചതാണ് കേസ്.
42 മാസവും 26 ദിവസവും ലാലു പ്രസാദ് യാദവ് ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞതിനാൽ ജാമ്യാപേക്ഷ പരിഗണിക്കണമെന്ന് ലാലുവിന്റെ അഭിഭാഷകൻ കപിൽ സിബൽ അഭ്യർത്ഥിച്ചു. എന്നാൽ സി ബി ഐ ഇതിനെ ശക്തമായി എതിർക്കുകയായിരുന്നു.
ബിർസ മുണ്ഡ ജയിലിലായിരുന്ന ലാലു പ്രസാദ് യാദവിനെ പിന്നീട ചികിത്സയ്ക്കായി ജാർഖണ്ഡിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയിൻസിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ലാലുവിന്റെ ആരോഗ്യനില സംബന്ധിച്ച് ആശുപത്രിയിൽ നിന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകിയിരുന്നു.