തലച്ചോറില്‍ രക്തസ്രാവത്തിനു ശസ്ത്രക്രിയയ്ക്കു വിധേയനായ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ ആശുപത്രിയില്‍ തന്നെ തുടരും. വിത്‌ഡ്രോവല്‍ സിന്‍ഡ്രൊം പ്രകടിപ്പിക്കുന്നതിനാലാണു മറഡോണ ആശുപത്രിയില്‍ തുടരേണ്ട സാഹചര്യം ഉണ്ടായിരിക്കുന്നത്.
മുമ്പും ലഹരി വിമുക്ത ചികിത്സയ്ക്കു വിധേയനായിട്ടുള്ള മറഡോണ ഇപ്പോഴും സമാനമായ സാഹചര്യത്തിലാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
വിഷാദരോഗത്തെ തുടര്‍ന്ന് മറഡോണയെ നേരത്തെ ബ്യൂണസ് ഐറിസിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ വിദഗ്ധ പരിശോധനയ്ക്കിടെ സ്‌കാനിംഗിലാണ് തലച്ചോറില്‍ രക്തം കട്ട പിടിച്ചതായി ശ്രദ്ധയില്‍പ്പെട്ടത്.
മറഡോണ വിദഗ്ധ ചികിത്സയ്ക്കായി ക്യൂബയിലേക്കോ വെനസ്വേലയിലേക്കോ പോയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മത്യാസ് മോര്‍ല നിഷേധിച്ചു.