ബംഗ്ലൂരു: ബംഗ്ലൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിക്കെതിരെ നിര്‍ണായക നീക്കവുമായി എന്‍സിബി. ബിനീഷിനെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് എന്‍സിബിയും കോടതിയില്‍ അപേക്ഷ നല്‍കി.
ബിനീഷ് കോടിയേരിയുടെ ഇഡി കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് എന്‍സിബി നീക്കം. ബിനീഷ് ലഹരി വ്യാപാരം നടത്തിയെന്നാണ് എന്‍ഫോഴ്‌സ് കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്‍സിബി ഇഡി ഓഫീസില്‍ നേരിട്ടെത്തി ശേഖരിച്ചിരുന്നു. എന്‍സിബിയുടെ അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. ഉച്ചയോടെ ബിനീഷിനെ ബെംഗ്‌ളൂരു സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. ഇതിന് മുന്നോടിയായി ബിനീഷിനെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം, കസ്റ്റഡി കാലാവധി നീട്ടി കിട്ടണമെന്ന് ഇഡി അവശ്യപ്പെട്ടേക്കാം. കഴിഞ്ഞ ദിവസങ്ങളില്‍ രാത്രി വൈകിയും ചോദ്യം ചെയ്യല്‍ തുടര്‍ന്നിരുന്നു. ഇത് ചൂണ്ടിക്കാ്ട്ടി ബിനീഷിനെ ഇഡി മാനസികമായി പീഡിപ്പിക്കുകയാണെന്ന് അഭിഭാഷകര്‍ കോടതിയെ അറിയിക്കും. ഇതുവരെ രണ്ടു ഘട്ടങ്ങളിലായി തുടര്‍ച്ചയായി 9 ദിവസമാണ് ഇഡി ബിനീഷിനെ ചോദ്യം ചെയ്തത്.