കോവിഡ് പ്രതിസന്ധികൾ മറികടന്ന് പിഎസ്‌എല്‍വി ലോഞ്ച് പാഡിലേക്ക്. ഇന്ന് ഉച്ചയ്ക്ക് 3:02ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് പിഎസ്‌എല്‍വി സി 49 വിക്ഷേപിക്കും. 10 ഉപഗ്രങ്ങളെയാണ് അമ്പത്തിയൊന്നാം ദൗത്യത്തില്‍ ഭ്രമണപഥത്തിലെത്തിക്കുക.
ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡുമായുള്ള കരാറടിസ്ഥാനത്തില്‍ 9 ചെറു ഉപഗ്രങ്ങളും പിഎസ്‌എല്‍വി സി – 49 ദൗത്യത്തിന്റെ ഭാഗമാണ്. ലിത്വാനയില്‍ നിന്നുള്ള ആര്‍ -2 എന്ന പരീക്ഷണ ഉപഗ്രഹവും ലക്സംബര്‍ഗില്‍ അധിഷ്ഠിത് സ്വകാര്യ കമ്പനി ക്ലിയോസ് സ്പേസിന്റെ 4 ഉപഗ്രങ്ങളും, അമേരിക്കയില്‍ നിന്നുള്ള സ്പൈര്‍ ഗ്ലോബല്‍ കമ്ബനിയുടെ നാല് ഉപഗ്രങ്ങളുമാണ് കരാര്‍ അടിസ്ഥാനത്തില്‍ വിക്ഷേപിക്കുന്നത്. രണ്ട് സ്ട്രാപ്പോണുകള്‍ ഉപയോഗിക്കുന്ന പിഎസ്ല്‍വിയുടെ ഡിഎല്‍ പതിപ്പിന്റെ രണ്ടാം വിക്ഷേപണമാണ് ഇത്.
ഏര്‍ത്ത് ഒബ്സര്‍വേഷന്‍ സാറ്റലൈറ്റ് -01 ആണ് ഇതില്‍ പ്രധാനം. റിസാറ്റ് 2 ബിആര്‍ 2 എന്ന് നേരത്തെ പേരിട്ടിരുന്ന ഉപഗ്രഹം, എല്ലാ കാലാവസ്ഥയില്‍ ചിത്രങ്ങളെടുക്കാന്‍ ശേഷിയുള്ളതാണ്. സിന്തറ്റിക്ക് അപേര്‍ച്ചര്‍ റഡാര്‍ ഉപയോഗിച്ച് സൃഷ്ടിക്കുന്ന ചിത്രങ്ങള്‍ ദുരന്ത നിവാരണത്തിനും, കാര്‍ഷിക ഗവേഷണത്തിനും, വന മേഖലയുടെ നിരീക്ഷണത്തിനും മുല്‍ക്കൂട്ടാകും.
തിരുവനന്തപുരം വിഎസ്‌എസ്‍സിയില്‍ തയ്യാറാക്കിയ വെര്‍ച്വുല്‍ കണ്ട്രോള്‍ സെന്ററിൽ നിന്നാണ് ലോഞ്ച് വെഹിക്കിള്‍ അസംബ്ലിയും, സുരക്ഷാ പരിശോധനയുമടക്കമുള്ള ജോലികള്‍ പൂര്‍ത്തിയാക്കിയത്. ഡിസംബര്‍ ആദ്യം തന്നെ അടുത്ത പിഎസ്‌എല്‍വി വിക്ഷേപണം നടത്താനാണ് ഐഎസ്‌ആര്‍ഒ പദ്ധതിയിടുന്നത്. എസ്‌എസ്‌എല്‍വിയുടെ ആദ്യ പരീക്ഷണ വിക്ഷേപണവും എറ്റവും പെട്ടന്ന് നടത്താനാണ് ശ്രമം