ബഹ്റൈനില്‍ 261 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 86 പേര്‍ പ്രവാസികളാണ്. 171 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയും നാല് പേര്‍ക്ക് യാത്രയിലൂടെയുമാണ് രോഗം പകര്‍ന്നത്.
വ്യാഴാഴ്ച ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 88 വയസ്സുള്ള സ്വദേശിയാണ് മരിച്ചത്. പുതുതായി 249 പേര്‍ സുഖം പ്രാപിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ, രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 79929 ആയി ഉയര്‍ന്നു.