തിരുവനന്തപുരം: സ്‌കോള്‍-കേരള മുഖേന 2020-22 ബാച്ചിലേക്കുള്ള ഹയര്‍ സെക്കന്‍ഡറി കോഴ്‌സുകളുടെ ഒന്നാം വര്‍ഷ പ്രവേശന തീയതി നീട്ടി. ഈ മാസം 23 വരെ അപേക്ഷിക്കാം. 60 രൂപ പിഴയോടെ 30 വരെയും രജിസ്റ്റര്‍ ചെയ്യാം. മാര്‍ഗ നിര്‍ദ്ദേശങ്ങളറിയാന്‍ www.scolekerala.org സന്ദര്‍ശിക്കുക.
ഓണ്‍ലൈയിനായി രജിസ്‌ട്രേഷന്‍ നടത്തിയശേഷം അപേക്ഷയുടെ പ്രന്റൗട്ടും അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സ്‌കോള്‍-കേരള, വിദ്യാഭവന്‍, പൂജപ്പുര.പി.ഒ, തിരുവനന്തപുരം-12 എന്ന വിലാസത്തില്‍ സ്പീഡ്/രജിസ്റ്റേര്‍ഡ് തപാലില്‍ അയയ്ക്കണം. വിശദാംശങ്ങള്‍ക്ക് സംസ്ഥാന/ജില്ലാ ഓഫീസുകളിലെ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണം.