ദോഹ: ഖത്തറില്‍ 226 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 53 പേര്‍ വിദേശത്ത് നിന്ന് തിരിച്ചെത്തിയവരാണ്. 206 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 130202 ആയി.
ഇന്നലെ 9580 പേര്‍ക്ക് കോവിഡ് പരിശോധന നടത്തി. ആകെ 989992 പേരെ പരിശോധിച്ചപ്പോള്‍ 133143 പേര്‍ക്കാണ് ഇതുവരെ വൈറസ്ബാധ സ്ഥിരീകരിച്ചത്. ഇതുവരെ 232 പേരാണ് ഖത്തറില്‍ രോഗം ബാധിച്ച് മരിച്ചത്. നിലവില്‍ 334പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 38 പേര്‍ തീവ്രപരിചരണവിഭാഗത്തിലാണ്.