ബോളിവുഡ് നടന്‍ ഫറാസ് ഖാന്‍ (46) അന്തരിച്ചു. മസ്തിഷ്‌കത്തിലുണ്ടായ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഫറാസ് ഖാന്റെ മരണ വാര്‍ത്ത നടി പൂജ ഭട്ടാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
‘ഭാരിച്ച ഹൃദയവേദനയോടെ താന്‍ ആ വാര്‍ത്ത പുറത്തുവിടുകയാണ്. ഫറാസ് ഖാന്‍ നമ്മെ വിട്ടുപോയിരിക്കുന്നു. കൂടുതല്‍ മെച്ചപ്പെട്ട ലോകത്ത് അദ്ദേഹം സന്തോഷവാനായി ഇരിക്കട്ടെ.’ അദ്ദേഹത്തിന് ഏറ്റവും ആവശ്യമുണ്ടായിരുന്ന സമയത്ത് ലഭിച്ച സഹായങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും നന്ദി. നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ അദ്ദേഹത്തിന്റെ കുടുംബത്തേയും ഉള്‍പ്പെടുത്തുക. അദ്ദേഹത്തിന്റെ ശൂന്യത ഒരിക്കലും നികത്താനാകില്ല’. പൂജ ഭട്ട് ട്വിറ്ററില്‍ കുറിച്ചു.