ഡൽഹി: അർണാബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്ത രീതിക്കെതിരെ എഡിറ്റേഴ്സ് ഗിൽഡും കേന്ദ്രസർക്കാരും.
അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന നടപടിയെന്ന് വാർത്താവിതരണമന്ത്രി പ്രകാശ് ജാവദേക്കറും ഫാസിസമെന്ന് സ്മൃതി ഇറാനിയും ധർമ്മേന്ദ്ര പ്രധാനും വ്യക്തമാക്കി.
ഒരു മാധ്യമസ്ഥാപനത്തിൻറെ എഡിറ്റർ ഇൻ ചീഫിനെ അതിരാവിലെ അറസ്റ്റ് ചെയ്യുന്ന അസാധാരണ കാഴ്ച മാധ്യമസംഘടനകളുടെ പ്രതിഷേധത്തിനിടയാക്കുകയാണ്. ഞെട്ടലുണ്ടാക്കുന്ന അറസ്റ്റെന്ന് ഏഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ പ്രസ്താവിച്ചു. വിമർശനങ്ങൾക്കെതിരെ സംസ്ഥാനത്തിൻറെ അധികാരപ്രയോഗം പാടില്ലെന്നും എഡിറ്റേഴ്സ് ഗിൽഡ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
.
റിപബ്ലിക് ടിവിയുടെ ഇന്റീരിയര്‍ ജോലികള്‍ ചെയ്ത ആര്‍കിടെക്ടായിരുന്നു ആത്മഹത്യ ചെയ്തത്. ജോലി ചെയ്തതിന്റെ കുടിശിക റിപബ്ലിക് ടിവി തന്നില്ലെന്ന് പറഞ്ഞായിരുന്നു 2018ല്‍ ആര്‍കിടെക്റ്റ് അന്‍വയ് നായിക്കും അദ്ദേഹത്തിന്റെ അമ്മയും ആത്മഹത്യ ചെയ്തത്. ഈ കേസില്‍ പുനഃരന്വേഷണം നടത്തുമെന്ന് ഈ വര്‍ഷം മെയില്‍ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശമുഖ് പ്രഖ്യാപിച്ചിരുന്നു. മരിച്ച അന്‍വയ് നായികിന്റെ മകള്‍ അദ്‌നയ് നായിക് നല്‍കിയ പരാതിയിലായിരുന്നു പുനരന്വേഷണ ഉത്തരവ്.alsoreadഅര്‍ണാബ് ഗോസ്വാമിയെ പൊലീസ് അറസ്റ്റ് ചെയ്തു
അച്ഛനും അമ്മൂമ്മയും ആത്മഹത്യ ചെയ്യാന്‍ കാരണമായത് അര്‍ണബിന്റെ റിപബ്ലിക് ടിവി കുടിശിക തീര്‍ക്കാത്തതാണെന്ന തങ്ങളുടെ പരാതി അലിബാഗ് പൊലീസ് അന്വേഷിച്ചില്ലെന്നായിരുന്നു മകളുടെ പരാതി.
അച്ഛനും അമ്മൂമ്മയും ആത്മഹത്യ ചെയ്യാന്‍ കാരണമായത് അര്‍ണബിന്റെ റിപബ്ലിക് ടിവി കുടിശിക തീര്‍ക്കാത്തതാണെന്ന തങ്ങളുടെ പരാതി അലിബാഗ് പൊലീസ് അന്വേഷിച്ചില്ലെന്നായിരുന്നു മകളുടെ പരാതി.