വാഷിങ്ടണ്‍: റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെ എതിര്‍ത്തും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനെ അനുകൂലിച്ചും നടന്ന പ്രതിഷേധത്തിനിടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
വാഷിങ്ടണിലെ ബ്ലാക്ക് ലൈവ്‌സ് മാറ്റേഴ്‌സ് പ്ലാസയില്‍ നടന്ന രണ്ട് വ്യത്യസ്ത പ്രതിഷേധത്തിനിടെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ട് സംഘര്‍ഷങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ പ്രകടനങ്ങള്‍ സമാധാനപരമായിരുന്നു. പലയിടത്തും ട്രംപിനെ എതിര്‍ക്കുന്നവരും ബൈഡനെ അനുകൂലിക്കുന്നവരും ഒത്തുകൂടി. ലഫായെറ്റ് സ്‌ക്വയറിന് സമീപത്തുള്ള വേലിയില്‍ നിരവധി പോസ്റ്ററുകളും കാര്‍ഡ് ബോര്‍ഡുകളും പ്രകടനക്കാര്‍ ഒട്ടിച്ചിരുന്നു. അതേസമയം, ബൈഡന്‍ വിജയത്തിലേക്ക് അടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.