പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ശരണ്യ ആനന്ദ് വിവാഹിതയായി. മനേഷ് രാജന്‍ നാരായണനാണ് വരന്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. ചിത്രങ്ങളും വിവാഹ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
വീഡിയോ കാണാം...
ആകാശഗംഗ 2 ലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ ശരണ്യ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയാവുകയായിരുന്നു. ഇന്ന് ശരണ്യ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടേയും പ്രിയപ്പെട്ട താരമാണ്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്കാണ് ശരണ്യയെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കിയത്. സ്‌റ്റൈലന്‍ ലുക്കിലാണ് നടി വിവാഹത്തിന് എത്തിയത്. ദാവണിയായിരുന്നു ശരണ്യയുടെ വിവാഹ വേഷം.
വിവാഹത്തിനെ കുറിച്ച് നേരത്തെ നടി വെളിപ്പെടുത്തിയിരുന്നെങ്കിലും തീയതി അറിയിച്ചിരുന്നില്ല. വീട്ടുകാര്‍ പറഞ്ഞ് ഉറപ്പിച്ച് വിവാഹമായിരുന്നു. തമിഴ് ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്.
പിന്നീട് മലയാളത്തില്‍ സജീവമാകുകയായിരുന്നു. മോഹന്‍ലാല്‍ ചിത്രമായ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്ന ചിത്രത്തിലൂടെയാണ് മലയാള ചലച്ചിത്ര രംഗത്തേക്ക് എത്തുന്നത്. ആകാശഗംഗ 2, മാമാങ്കം എന്നിവയാണ് ശ്രദ്ധിക്കപ്പെട്ട ശരണ്യയുടെ ചിത്രങ്ങള്‍.