വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വൈറ്റ്ഹൗസിന് മുന്നില്‍ സുരക്ഷ അതിശക്തമാക്കി. ബ്ലാക്ക് ലൈവ് മാറ്റേഴ്സ് പ്രവര്‍ത്തകര്‍ സംഘടിച്ചെന്ന വിവരത്തെ തുടര്‍ന്നാണ് നടപടി. തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ പലതരത്തിലുള്ള പ്രതിഷേധങ്ങൾ ഉണ്ടാകാനുള്ള സാഹചര്യവും നിലനിൽക്കുന്നു.
വൈറ്റ്ഹൗസിന് മുന്പില് ചാടിക്കടക്കാന്‍ സാധിക്കാത്ത വിധത്തില്‍ വേലികെട്ടി സുരക്ഷയൊരുക്കിയിരിക്കുകയാണ്. ന്യൂയോര്‍ക്ക് നഗരത്തില്‍ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുവരെ ഇല്ലാത്ത സാഹചര്യമാണ് അമേരിക്കയിൽ ഇത്തവണത്തെ തെരഞ്ഞെടുപ്പ്. അന്തിമ ഫലം വരുന്നതോടെ ആക്രമ സാധ്യതകൾ ഉള്ളതിനാൽ ജനങ്ങളും കരുതലിലാണ്.
also read: ട്രംപ്-ബൈഡന്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ലീഡ് നില മാറി മറിയുന്നു
അതേസമയം, തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് വൈറ്റ് ഹൗസില്‍ തെരഞ്ഞെടുപ്പ് വാച്ച് പാര്‍ട്ടി നടത്തുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 250 വിശിഷ്ടാതിഥികള്‍ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് വാച്ച് പാര്‍ട്ടിയാണ് ട്രംപ് നടത്തുന്നത്.