അബുദാബി: യുഎഇയില്‍ കോവിഡ് ബാധിച്ച് ആറ് പേര്‍ കൂടി മരിച്ചു. ഇന്ന് 1008 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 1466 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് 96,994 കോവിഡ് പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.
ഇതുവരെ യുഎഇയില്‍ 1,36,149 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരില്‍ 1,33,490 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 503 പേരാണ് കോവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്. നിലവില്‍ 2,156 കോവിഡ് രോഗികളാണ് രാജ്യത്ത് ചികിത്സയിലുള്ളത്.