മുംബൈ: സഹപ്രവർത്തകയായ യുവതിയെ പീഡിപ്പിച്ച കേസിൽ നടനും സംവിധായകനുമായ വിജയ് രാസ് അറസ്റ്റിൽ. മഹാരാഷ്ട്ര ഗോണ്ടിയയിൽ വെച്ചാണ് വിജയ് രാസിനെ അറസ്റ്റ് ചെയ്തത്.
‘ഷേർണി’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് പീഡനം നടന്നത്. മധ്യപ്രദേശിൽ ഷൂട്ടിംഗ് നടക്കുന്നതിനിടെ അണിയറ പ്രവർത്തകരിൽ ഒരാളായ യുവതിയെ പീഡിപ്പിച്ചെന്നാണ് കേസ്. പീഡനത്തിനിരയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.