ന്യൂഡൽഹി: അല്‍ഖ്വയ്ദ കേസില്‍ ഒരാളെ കൂടി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തു. അബ്ദുള്‍ മോമിന്‍ മൊണ്ടാള്‍ എന്നയാളെയാണ് എന്‍ഐഎ പിടികൂടിയത്. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
നേരത്തേ എന്‍ഐഎ നടത്തിയ റെയ്ഡില്‍ പശ്ചിമബംഗാളില്‍ നിന്നും കേരളത്തില്‍ നിന്നുമായി പത്തു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് മൊണ്ടാളിനേയും അറസ്റ്റ് ചെയ്തത്. മുര്‍ഷിദാബാദിലെ റായ്പൂര്‍ ദാരൂര്‍ ഹുദ ഇസ്ലാമിയ മദ്രസയില്‍ ഇയാള്‍ അധ്യാപകമായി ജോലിചെയ്ത് വരികയായിരുന്നു. ഇയാള്‍ അല്‍ഖ്വയ്ദ നടത്തിയ ഗൂഡാലോചനയുടെ ഭാഗമായിരുന്നതായി എന്‍ഐഎ വ്യക്തമാക്കി.
also read: എറണാകുളത്ത് എന്‍ഐഎ റെയ്ഡ്; മൂന്ന് അല്‍ ഖ്വയ്ദ ഭീകരര്‍ പിടിയില്‍
സംഘടനിയിലേക്ക് പുതിയ അംഗങ്ങളെ ഇയാള്‍ റിക്രൂട്ട് ചെയ്തിരുന്നതായും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസമാഹരണം നടത്തിയതായും എന്‍ഐഎ അറിയിച്ചു.
also read: അല്‍ ഖ്വയ്ദ ബന്ധം: പത്തിലധികം പേരെ തിരിച്ചറിഞ്ഞെന്ന് എന്‍ഐഎ