പട്‌ന: ക്രിക്കറ്റ് കളിയെന്നത് ടീം വര്‍ക്കാണ്. രാഷ്ട്രീയ പ്രവര്‍ത്തനവും. പക്ഷേ രാഷ്ടീയത്തിലെ ടീം വര്‍ക്ക് എന്തെന്ന് മുഖ്യമന്ത്രി നിതീഷ് കുമാറിന് അറിയില്ല. കാരണം അദ്ദേഹമത് ശീലിച്ചിട്ടില്ല. മുഖ്യമന്ത്രി പദവിയെന്നത് ഒറ്റയാള്‍ പട്ടാളമെന്നാന്ന് നിതീഷ് കുമാര്‍ ധരിച്ചുവച്ചിരിക്കുന്നത്.
ഇത് ക്രിക്കറ്റുകളിക്കാരനും സിനിമാക്കാരനും പ്രശസ്തിക്ക് തന്റെ പേര് കൂടെ കൂടെ ഉപയോഗിക്കുന്നുവെന്ന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രസ്താവനക്ക് ബിഹാര്‍ മഹാസഖ്യം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വിയാദവിന്റെ പ്രതികരണം.
തേജസ്വി യാദവ് കായിക താരവും ചിരാഗ് പാസ്വാന്‍ ബോളിവുഡ് താരവുമാണ്. ഇതുമായി ബന്ധപ്പെടുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. ക്രിക്കറ്റുകളിക്കാരനും സിനിമാക്കാരനുമെന്താ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചു കൂടെന്നാണോ രാഷ്ടീയ പ്രവര്‍ത്തനത്തില്‍ ഇത്രയുംകാല അനുഭവസമ്പത്തുള്ള മുഖ്യമന്ത്രി പറയുന്നത്. ഇതിലെന്താണിത്ര തെറ്റ്. പിന്നെ ഏതു മേഖലയില്‍ നിന്നുള്ളവരാണ് രാഷ്ടീയ പ്രവര്‍ത്തന മണ്ഡലത്തിലെത്തേണ്ടതെന്നു കൂടി മുഖ്യമന്ത്രി പറഞ്ഞാല്‍ നന്നെന്ന് തേജസ്വി – എഎന്‍ഐ റിപ്പോര്‍ട്ട്.
മുഖ്യമന്ത്രിയുടെ യുക്തിയനുസരിച്ച് ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍ ഇവരൊന്നും രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പറ്റിയവരല്ല. ഇത്രയും താഴ്ന്ന നിലവാരത്തിലുള്ള പ്രസ്താവന നടത്തുന്ന മുഖ്യമന്ത്രി നിതീഷ് കുമാറിനെന്തുപറ്റിയെന്നാണ് തേജസ്വി യാദവ് ചോദിക്കുന്നത്. തെരഞ്ഞെടുപ്പു ഫലം വരട്ടെ. നിതീഷ് കുമാറിന് ഒട്ടും വൈകാതെ മുഖ്യ പദത്തില്‍ നിന്നുള്ള യാത്രയപ്പ് ലഭിക്കും – തേജസ്വി വ്യക്തമാക്കി.