ബുക്കാറസ്റ്റ്: ലോക രണ്ടാം നമ്പര്‍ വനിത ടെന്നീസ് താരം സിമോണ ഹാലെപ്പിന് കോവിഡ് സ്ഥിരീകരിച്ചു. രോഗ ലക്ഷണങ്ങള്‍ മാത്രമുള്ളതിനാല്‍ വീട്ടില്‍ കഴിയുകയാണെന്ന് താരം ട്വിറ്ററിലൂടെ അറിയിച്ചു.
“ഞാന്‍ കോവിഡ് പോസിറ്റീവാണ്, വീട്ടില്‍ തന്നെ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണ്. ചെറിയ രോഗലക്ഷണങ്ങളുണ്ടായിരുന്നു. അതൊക്കെ മാറി വരുന്നു. ആശ്വാസം തോന്നുന്നുണ്ട്. എത്രയും വേഗം തിരിച്ചുവരാം’ -സിമോണ ഹാലെപ്പ് ട്വീറ്റ് ചെയ്തു.
വെള്ളിയാഴ്ചയാണ് റൊമാനിയന്‍ ടെന്നീസ് താരമായസിമോണക്ക് രോഗം സ്ഥിരീകരിച്ചത്. 2019ല്‍ വിംബിള്‍ടണ്ണും 2018ല്‍ ഫ്രഞ്ച് ഓപ്പണും ഹാലെപ്പ് സ്വന്തമാക്കിയിരുന്നു. ഈ വര്‍ഷം നടക്കാനിരുന്ന യുഎസ് ഓപ്പണില്‍ നിന്ന് കോവിഡ് ആശങ്കയെ തുടര്‍ന്ന് താരം പിന്‍മാറുകയും ചെയ്തിരുന്നു.