ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 81 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,963 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 470 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണസംഖ്യ 1.22 ലക്ഷം ആയി ഉയര്‍ന്നു.
രാജ്യത്ത് ഇതുവരെ 71.91 ലക്ഷം പേര്‍ രോഗമുക്തി നേടി. 91.5 ശതമാനമാണ് ഇന്ത്യയിലെ രോഗമുക്തി നിരക്ക്. സെപ്തംബര്‍ മുതല്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും, ഉത്സവ കാലമായ നവംബറില്‍ രോഗികളുടെ എണ്ണം കൂടിയേക്കാമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഇന്നലെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം 7,983 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4.20 ലക്ഷം കടന്നു. ഇന്നലെ 27 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,548 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ലക്ഷം പിന്നിട്ടു. ഇതുവരെ 43,911 പേര്‍ മരിച്ചു
അതേസമയം, ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 5,062 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3.86 ലക്ഷം കടന്നു. 41 മരണങ്ങളാണ് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 6,511 ആയി ഉയര്‍ന്നു.