ചെന്നൈ: തമിഴ്‌നാട് കൃഷി മന്ത്രി ആര്‍ ദൊരൈകണ്ണ് (72) അന്തരിച്ചു. കോവിഡ് ബാധിച്ച് ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ അമ്മ മരിച്ചതിനെ തുടർന്ന് സേലത്തേക്കുള്ള യാത്രാമധ്യേയാണ് ശാരീരികാസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് ഒക്ടോബര്‍ 13ന് ദൊരൈക്കണ്ണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. കുറച്ച് ദിവസത്തിനകം തന്നെ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചു.
മാർച്ച് 28, 1948 ൽ തഞ്ജാവൂരിലെ രാജഗിരിയിൽ ജനിച്ച ദൊരൈക്കണ്ണ് 2006, 2011, 2016 വർഷങ്ങളിൽ പാപനാശത്ത് നിന്ന് അസംബ്ലി തെരഞ്ഞെടുപ്പുകളിൽ വിജയിച്ചിട്ടുണ്ട്.
മെയ് 2016 ലാണ് അദ്ദേഹത്തെ കൃഷിവകുപ്പ് മന്ത്രിയായി നിയമിക്കുന്നത്. കര്‍ഷക സംഘടനകള്‍ക്കിടയില്‍ ശക്തമായ സ്വാധീനം ഉണ്ടായിരുന്നു. എടപ്പാടി പക്ഷത്തെ പ്രമുഖ നേതാവു കൂടിയാണ് ആര്‍ ദൊരൈകണ്ണ്.