അങ്കാറ: തുര്‍ക്കിയുടെ പടിഞ്ഞാറന്‍ തീരത്തും ഗ്രീസിന്റെ ചിലഭാഗങ്ങളിലും വന്‍ ഭൂകമ്പം. തുര്‍ക്കിയില്‍ 14 പേര്‍ മരിച്ചു. 419 പേര്‍ക്ക് പരിക്കേറ്റതായി തുര്‍ക്കി ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു. ഗ്രീസില്‍ രണ്ടുപേര്‍ മരിച്ചു. 15 ഉം 17 ഉം വയസുള്ള വിദ്യാര്‍ഥികളാണ് ഗ്രീസില്‍ മരിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
ഭൂകമ്പത്തെ തുടര്‍ന്ന് ഈജിയന്‍ കടലിലെ ദ്വീപായ സമോസില്‍ തീവ്രത കുറഞ്ഞ സുനാമി ഉണ്ടായതായും നിരവധി വീടുകള്‍ക്ക് നാശനഷ്ടം ഉണ്ടായതായും പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭൂകമ്പത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകരുകയും ആളുകള്‍ പല സ്ഥലങ്ങളിലും കുടുങ്ങിക്കിടക്കുകയും ചെയ്യുകയാണ്. തീരദേശ നഗരമായ ഇസ്മിറില്‍ നിരവധി കെട്ടടങ്ങള്‍ തകര്‍ന്നിട്ടുണ്ട്.7.0 ആണ് ഭൂകമ്പത്തിന്റെ തീവ്രത അടയാളപ്പെടുത്തിയിരിക്കുന്നത്.