ന്യൂ ഡല്‍ഹി: സൂക്ഷ്മ ചെറുകിട- മീഡിയം സംരംഭങ്ങൾ (എംഎസ്എംഇ) രാജ്യ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണെന്നും 11 കോടി തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി- എഎൻഐ റിപ്പോർട്ട്.
രാജ്യത്തിൻ്റെ വളർച്ചയുടെ ഏറ്റവും പ്രധാനപ്പെട്ട മേഖലയാണ് സൂക്ഷ്മ ചെറുകിട- മീഡിയം സംരംഭങ്ങൾ. ജിഡിപിയുടെ 30 ശതമാനം സംഭാവന ചെയ്യുന്നു. രാജ്യത്തിൻ്റെ 48 ശതമാനം കയറ്റുമതി ഉറവിടം. 11 കോടി തൊഴിലവസരങ്ങൾ സൃഷ്ടിച്ചു – നമസ്തേ ഭാരത് എക്സിബിഷനിൽ പങ്കെടുത്ത് സംസാരിക്കവെ നിതിൻ ഗഡ്കരി വ്യക്തമാക്കി.