ലഖ്‌നൗ: മുതിര്‍ന്ന പാര്‍ട്ടി നേതാവ് അന്നു ടണ്ടനെ പുറത്താക്കി ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ്. പാര്‍ട്ടി സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായത്തെ തുടര്‍ന്ന് അന്നു ടണ്ടന്‍ രാജിവെച്ചതിന് പിന്നാലെയാണ് നടപടി. അന്നു ടണ്ടന്‍ ഇതിനകം തന്നെ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്ക് രാജി നല്‍കിയിരുന്നു.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് അന്നുവിനെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അജയ്കുമാര്‍ ലല്ലു വ്യക്തമാക്കി. കഴിഞ്ഞ കുറേ കാലമായി അന്നു പാര്‍ട്ടി പരിപാടികളോടൊന്നും സഹകരിക്കുന്നില്ലെന്നും അജയ്കുമാര്‍ ലല്ലു പ്രതികരിച്ചു.
അതേസമയം സംസ്ഥാന നേതൃത്വത്തിന് സോഷ്യല്‍ മീഡിയ മാനേജ്‌മെന്റും സെല്‍ഫ് ബ്രാന്‍ഡിംഗിലും മാത്രമാണ് താല്‍പര്യമെന്നും പാര്‍ട്ടിയിലെ ഭിന്നതകളെകുറിച്ചും വോട്ടര്‍മാരെ കുറിച്ചും ചിന്തിക്കുന്നില്ലെന്നുമാണ് അന്നുവിന്റെ ആരോപണം.