ബിജെപി നേതാവ് കപില്‍ മിശ്രയ്ക്കെതിരായ മാനനഷ്ടക്കേസ് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ന്‍ പിന്‍വലിച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും തനിക്കുമെതിരായി കപില്‍ മിശ്ര നടത്തിയ പ്രസ്താവനയ്ക്കെതിരെ 2017 ല്‍ ആണ് സത്യേന്ദ്ര ജെയ്ന്‍ മാനനഷ്ടക്കേസ് നല്‍കിയത്.
അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് വിശാല്‍ പഹുജ മുന്‍പാകെയാണ് കപില്‍ മിശ്ര മാപ്പ് അപേക്ഷ നല്‍കിയത്. ഇതോടെ കേസ് പിന്‍വലിക്കാന്‍ തയാറാണെന്ന് സത്യേന്ദ്ര ജെയ്ന്‍ അറിയിച്ചു.
കെജ്രിവാൾ സത്യേന്ദ്ര ജെയ്നില്‍ നിന്ന് രണ്ട് കോടി രൂപ കൈക്കലാക്കിയെന്നായിരുന്നു കപില്‍ മിശ്രയുടെ ആരോപണം. ആം ആദ്മിയില്‍ നിന്ന് പുറത്താക്കിയ ശേഷമാണ് കപില്‍ മിശ്ര കേജരിവാളിനും സത്യേന്ദ്ര ജെയ്നിനുമെതിരെ ആരോപണം ഉന്നയിച്ചത്.