വാഷിങ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ട്രംപിനേക്കാള്‍ ഡമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ 12 പോയിന്റിന് മുന്നിലെന്ന് സിഎന്‍എന്‍ സര്‍വ്വെ. ഒക്ടോബര്‍ 28ന് പുറത്തുവന്ന സര്‍വ്വെ റിപ്പോര്‍ട്ട് പ്രകാരമാണിത് – എഎന്‍ ഐ റിപ്പോര്‍ട്ട്.
ബൈഡന് 54 ശതമാനം പിന്തുണ. പക്ഷേ ട്രംപിന് 42 ശതമാനം പിന്തുണയെന്ന് സര്‍വ്വെ റിപ്പോര്‍ട്ട്. 12 പോയിന്റ് വ്യത്യാസത്തില്‍ ബൈഡനെക്കാള്‍ ട്രമ്പ് പിന്നില്‍. ദേശീയ പോള്‍ നിരക്കിനെക്കാള്‍ വളരെ വലിയ വ്യത്യാസം. ബൈഡന്‍ ഏറെ പിന്തുണയോടെ തെരഞ്ഞടുപ്പു ദിനത്തിലേക്ക് അടുക്കുന്നവെന്നാണ് സര്‍വ്വെ അടിവരയിടുന്നത്. ട്രമ്പിനോട് തോറ്റ ഡമോക്രാറ്റ് ഹിലരി ക്ലിന്റനെക്കാള്‍ ഏറെ മുന്നിലാണ് ഇപ്പോഴത്തെ ഡമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനെന്നാണ് സര്‍വ്വെ പറയുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ സിഎന്‍എന്‍ നടത്തിയ സര്‍വ്വ സര്‍വ്വെകളിലും ബൈഡന്‍ തന്നെയാണ് മുന്നിലെത്തിയിട്ടുള്ളത്.
സ്ത്രീ വോട്ടര്‍മാരില്‍ 67 മുതല്‍ 37 ശതമാനം പിന്തുണ ബൈഡന്. 71-24 ശതമാനം വെള്ളക്കാരല്ലാത്തവരുടെ പിന്തുണയുമുണ്ട് ബൈഡന്. പുരുഷ വോട്ടര്‍മാരുടെ പിന്തുണയില്‍ ബൈഡന്‍ ട്രമ്പിനെക്കാള്‍ ഒരു പോയിന്റ് പിറകില്‍. വെള്ളക്കാരുടെ പിന്തുണയില്‍ രണ്ടു പോയിന്റിന് ബൈഡന്‍ പിറകില്‍. മുതിര്‍ന്ന വോട്ടര്‍മാരുടെ 65 – 44 ശതമാനം പിന്തുണയുണ്ട് ബൈഡന്.
ഒക്ടോബര്‍ 23-26 വരെയാണ് സിഎന്‍എന്‍ സര്‍വ്വെ സംഘടിപ്പിക്കപ്പെട്ടത്. 886 വോട്ടര്‍മാരുടെ പ്രതികരണമാണ് സര്‍വ്വെയില്‍ ക്രോഡീകരിക്കപ്പെട്ടത്. നവംബര്‍ മൂന്നിനാണ് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്.