ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം നാല് കോടി നാല്‍പത്തിരണ്ട് ലക്ഷം കടന്നു. ഇതുവരെ 4,42,33,829 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 11,71,257 പേര്‍ മരിച്ചു. 3,24,38,710 പേര്‍ രോഗമുക്തി നേടി.
അമേരിക്കയില്‍ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. അമേരിക്കയില്‍ ഇതുവരെ തൊണ്ണൂറ്റിമൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2,32,085 പേര്‍ മരിച്ചു. 58 ലക്ഷത്തിലധികം പേര്‍ സുഖം പ്രാപിച്ചു.
അതേസമയം, ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം 36,470 പേര്‍ക്ക് മാത്രമാണ് രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 80 ലക്ഷത്തോടടുക്കുന്നു. 6,25,857 പേര്‍ മാത്രമാണ് നിലവില്‍ രാജ്യത്ത് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ആകെ കേസുകളുടെ 7.88 ശതമാനം മാത്രമാണിത്. ആകെ രോഗമുക്തരുടെ എണ്ണം 72 ലക്ഷം പിന്നിട്ടു.
ബ്രസീലില്‍ ഇതുവരെ അമ്പത്തിനാല് ലക്ഷത്തിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,57,981 പേര്‍ മരിച്ചു. നാല്‍പത്തിയൊമ്പത് ലക്ഷത്തിലധികം പേര്‍ രോഗമുക്തി നേടി