പാട്ന: ഇന്ന് പോളിങ് ബൂത്തിലെത്തി വോട്ടു ചെയ്യുമ്പോൾ ലോക്ക് ഡൗൺവേളയിൽ കുടിയേറ്റ തൊഴിലാളികൾ പൊഴിച്ച കണ്ണുനീരിനെയും അവരുടെ പാദങ്ങളിലുണ്ടായ മുറിവുകളും ബിഹാർ ജനതയുടെ മനസ്സിൽ തെളിയണം- ഇത് കോൺഗ്രസ് എംപിയും കോൺഗ്രസ് നേതാവുമായ ശശി തരൂരിൻ്റെ ട്വീറ്റ്.
ഇന്ന് ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെയാണ് തരൂരിൻ്റെ ട്വീറ്റെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
തയ്യാറെടുപ്പുകളില്ലാതെ പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ച ലോക്ക് ഡൗൺ സൃഷ്ടിച്ച കൊടിയ ദുരിതങ്ങൾക്ക് ഇരയായവരാണ് കുടിയേറ്റ തൊഴിലാളികൾ. നൂറു കണക്കിന് കിലോമീറ്ററുകൾ നടന്ന് കുടിവെള്ള പോലുമില്ലാതെ സ്വഗ്രാമങ്ങളിലത്താൻ വിധിക്കപ്പെട്ടവരായി കുടിയേറ്റ തൊഴിലാളികൾ. കണ്ണീരിൽ കുതിർന്ന് കിലോമീറ്ററുകൾ നടന്നപ്പോൾ കാൽ പാദങ്ങൾ പൊട്ടിപഴുത്തൊലിച്ചു. ഇതിനു കാരണക്കാരയായ ബിജെപിക്കെതിരെ ബീഹാറിൽ വോട്ടു ചെയ്യുകയെന്ന ആഹ്വാനമാണ് തരൂരിൻ്റെ ട്വീറ്റ്.