മുംബൈ: മയക്കുമരുന്ന് കേസില്‍ നടി ദീപികാ പദുക്കോണിന്റെ മാനേജര്‍ കരിഷ്മ പ്രകാശിന് നാര്‍കോട്ടിക്സ് ബ്യൂറോ സമന്‍സ് അയച്ചു.
കഴിഞ്ഞ മാസം നാര്‍കോട്ടിക്സ് ബ്യൂറോ കരിഷ്മ പ്രകാശിനെ ചോദ്യം ചെയ്തിരുന്നു. നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ടുയര്‍ന്ന മയക്കുമരുന്ന് കേസില്‍ നടിമാരായ രാകുല്‍ പ്രീത് സിംഗ്, ദീപിക പദുക്കോണ്‍, സാറാ അലി ഖാന്‍, ശ്രദ്ധ കപൂര്‍ എന്നിവരെ കഴിഞ്ഞ മാസം അന്വേഷണ ഏജന്‍സി വിളിച്ചുവരുത്തിയിരുന്നു.