ഇന്ത്യയിലെ കൊവിഡ് 19 രോഗികളില്‍ കാവസാക്കി രോഗം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് റിപ്പോര്‍ട്ട്. രാജ്യത്ത് വളരെ അപൂര്‍വ്വമായി മാത്രമേ ഈ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നുള്ളുവെന്നും പഠനത്തില്‍ പറയുന്നു.
‘കാവസാക്കി രോഗം ഇന്ത്യയില്‍ വളരെ കുറവാണ്. കൊവിഡ് രോഗികളില്‍ ഈ രോഗം പടരുന്നുവെന്ന അഭ്യൂഹങ്ങള്‍ തെറ്റാണ്. വളരെ അപൂര്‍വ്വമായി മാത്രമേ അത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളു’- ഐ.സി.എം.ആര്‍ തലവന്‍ ബല്‍റാം ഭാര്‍ഗവ് പറഞ്ഞു.
മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ നീണ്ടു നില്‍ക്കുന്ന പനി, കണ്ണുകളുടെയും ചുണ്ടുകളിലും ഉണ്ടാകുന്ന ചുവന്ന പാടുകള്‍ എന്നിവയാണ് കാവസാക്കി രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലാണ് പ്രധാനമായും ഈ രോഗം കണ്ടുവരുന്നത്. വാസ്‌കുലിറ്റിയുടെ മറ്റൊരു രൂപമാണ് കാവസാക്കി. രക്തക്കുഴലുകള്‍ക്ക് വീക്കം സംഭവിക്കുന്നത് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്.
ഈ വര്‍ഷമാദ്യം നിരവധി യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊവിഡ് രോഗം ബാധിച്ചവരില്‍ കാവസാക്കി രോഗം കണ്ടെത്തിയത് ആശങ്കയുയര്‍ത്തിയിരുന്നു. സമാനമായി ഇന്ത്യയിലും ഈ രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു.