റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് 16 പേര്‍ കൂടി മരിച്ചു. 399 പേര്‍ക്കാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 345,631 ആയി ഉയര്‍ന്നു. 426 പേര്‍ രോഗമുക്തി നേടി.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.1 ശതമാനമാണ്. 24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് മദീനയിലാണ്. 46 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്.