മുംബൈ: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് നടി മാല്‍വി മല്‍ഹോത്രയെ സുഹൃത്തായിരുന്ന യുവാവ് കുത്തി പരുക്കേല്‍പ്പിച്ചു. വയറിനും കൈകള്‍ക്കും കുത്തേറ്റ നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടിയുടെ സുഹൃത്തായ യോഗേശ്വര്‍ കുമാര്‍ മഹിപാല്‍ സിങിനു വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ആരംഭിച്ചു. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.
മുംബൈയിലെ കഫേയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നടിയെ കാര്‍ തടഞ്ഞു നിര്‍ത്തി ഇയാള്‍ ആക്രമിക്കുകയായിരുന്നു. യോശ്വേര്‍ കുമാര്‍ സിങ്ങിനെ ഒരു വര്‍ഷമായി അറിയാമെന്നും സുഹൃത്തുകളായിരുന്നുവെന്നും നടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഈയിടെ യുവാവ് നടിയോട് വിവാഹാഭ്യര്‍ഥന നടത്തിയെന്നും തുടര്‍ന്ന് യോഗേഷുമായുള്ള സൗഹൃദം ഉപേക്ഷിച്ചുവെന്നും നടി വ്യക്തമാക്കി. നടി സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞ പ്രതി തന്നോട് എന്താണ് സംസാരിക്കാത്തതെന്നും ചോദിച്ച് മാല്‍വിയെ സമീപിക്കുകയും കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് കുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നുവെന്നും പൊലീസ് പറയുന്നു.