പെഷവാര്‍: പടിഞ്ഞാറന്‍ പാക്കിസ്ഥാന്‍ പെഷവാര്‍ നഗരത്തിലെ മത പാഠശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴോളം പേര്‍ക്ക് ജീവഹാനി. 109 ലധികം പേര്‍ക്ക് പരിക്ക്. പൊലീസ് – ആരോഗ്യ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അല്‍-ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. മത പാഠശാല പ്രവര്‍ത്തിക്കുന്ന സ്പീന്‍ ജമാത്ത് പള്ളിയില്‍ ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു സ്‌ഫോടനം.
വിദ്യാര്‍ത്ഥികള്‍ ഖുറാന്‍ പരായണത്തില്‍ മുഴുകിയിരിക്കുന്ന വേളയിയായിരുന്നു സ്‌ഫോടനമെന്ന് പെഷവാര്‍ പൊലിസ് മേധാവി മുഹമ്മദ് അലി ഖാന്‍ സംഭവസ്ഥലത്തുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
അഞ്ചു – ആറ് കിലോഗ്രാം തൂക്കം തോന്നിക്കുന്ന ബാഗ് മത പാo ശാലയില്‍ ഉപേക്ഷിക്കപ്പെട്ടതിനു ശേഷമായിരുന്നു സ്‌ഫോടനമെന്ന് പ്രാരംഭാന്വേഷണത്തില്‍ തെളിഞ്ഞതായി പൊലിസ് പറഞ്ഞു. അത്യാധുനിക ടൈംബോംബാണ് ബാഗിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക നിഗമനം.
മരണപ്പെട്ട /പരിക്കേറ്റ വിദ്യാര്‍ത്ഥികളെത്രയെന്നതിന് ഇനിയും വ്യക്തതയായിട്ടില്ല. സ്‌ഫോടന വേളയില്‍ ഒട്ടനവധി മുതിര്‍ന്നവരും പള്ളിയിലുണ്ടായിരുന്നു.