മുംബൈ: ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ്, ഏകദിന, ട്വന്റി 20 ടീമുകളെ പ്രഖ്യാപിച്ചു. ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി വീഡിയോ കോണ്‍ഫ്രന്‍സിലൂടെ നടത്തിയ യോഗത്തിലാണ് ടീമുകളെ പ്രഖ്യാപിച്ചത്.
മലയാളി താരം സഞ്ജു സാംസണ്‍ ട്വന്റി 20 ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി ഇടം നേടിയിട്ടുണ്ട്. അതേസമയം, പരിക്ക് കാരണം രോഹിത് ശര്‍മ്മയേയും ഇശാന്ത് ശര്‍മ്മയേയും ഒരു ടീമിലും ഉള്‍പ്പെടുത്തിയിട്ടില്ല. നവംബര്‍ 11 -നോ 12 നോ ഇന്ത്യന്‍ ടീം ഓസ്ട്രേലിയയിലേക്ക് പുറപ്പെടുമെന്ന് സൂചനകളുണ്ട്. മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് പര്യടനത്തിലുള്ളത്. മത്സരക്രമം സംബന്ധിച്ച കാര്യങ്ങളില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.