ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം നാല് കോടി മുപ്പത്തിമൂന്ന് ലക്ഷം പിന്നിട്ടു. ഇതുവരെ 4,33,23,383 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ലോകത്ത് രോഗം ബാധിച്ച് 11,58,807 പേരാണ് മരിച്ചത്. 3,18,97,079 പേര്‍ രോഗമുക്തി നേടി.
അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, സ്പെയിന്‍, ഫ്രാന്‍സ്, അര്‍ജന്റീന, കൊളംബിയ, മെക്സിക്കോ, പെറു എന്നീ രാജ്യങ്ങളില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ ഇതുവരെ 88 ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധ മൂലം 2,30,510 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 57 ലക്ഷം പിന്നിട്ടു.
അതേസമയം, ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷത്തോടടുക്കുന്നു. മരണസംഖ്യ 1.18 ലക്ഷം കടന്നു. രാജ്യത്ത് രോഗമുക്തരുടെ എണ്ണം 90 ശതമാനം പിന്നിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. എഴുപത് ലക്ഷത്തിലധികം പേര്‍ സുഖംപ്രാപിച്ചു.
ബ്രസീലാണ്.രാജ്യത്ത് ഇതുവരെ 53 ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,57,163 പേര്‍ മരണമടഞ്ഞു. സുഖംപ്രാപിച്ചവരുടെ എണ്ണം 48 ലക്ഷമായി ഉയര്‍ന്നു.