ചെന്നൈ: മദ്രാസ് ഐഐടിയില്‍ ഓണ്‍ലൈന്‍ ബിരുദദാന ചടങ്ങ്. ഐഐടിയുടെ ചരിത്രത്തിലാദ്യം. 2300 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യപ്പെട്ടു – ഹിന്ദുസ്ഥാന്‍ ടൈംസ്.
ഐഐടിയുടെ 57ാമത് ബിരുദാന ചടങ്ങ് സാങ്കേതിക വിദ്യയുടെ പിന്‍ബലത്തില്‍ സമ്പന്നമാക്കപ്പെട്ടു. നോബല്‍ സമ്മാന ജേതാവും കാലിഫോര്‍ണിയ സര്‍വകലാശാലതിയറിറ്റിക്കല്‍ ഫിസിക്‌സ് ഡിപ്പാര്‍ട്ടുമെന്റ് ചെയര്‍ പ്രൊഫ. ഡേവിഡ് ജെ ഗ്രോസ് മുഖ്യാഥിതിയായി. വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം പഠനസമയത്ത് അവര്‍ നേടിയ അറിവിന്റെ പ്രയോഗത്തിന്റെ തുടക്കമാണ് ബിരുദം അവാര്‍ഡുചെയ്യപ്പെടുന്ന വേളയെന്ന് പ്രൊഫ. ഡേവിഡ് ജെ ഗ്രോസ് പറഞ്ഞു. മദ്രാസ് ഐഐടി ചെയര്‍മാനും മഹീന്ദ്ര – മഹീന്ദ്ര മാനേജിങ് ഡയറക്ടറുമായ പവന്‍ ഗോയങ്ക അധ്യക്ഷത വഹിച്ചു.