ഇസ്ലാമാബാദ്: ഫേസ്ബുക് ഉൾപ്പെടെയുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗിലെ ഇസ്ലാമോഫോബിക് ഉള്ളടക്കങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് കത്തയച്ചതായി സര്‍ക്കാര്‍.
പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ട്വിറ്ററിലൂടെയാണ് ഇമ്രാന്‍ ഖാന്‍ സുക്കര്‍ ബര്‍ഗിനെഴുതിയ കത്ത് പുറത്തുവിട്ടത്. ‘വളരുന്ന ഇസ്ലാമോഫോബിയ’ ലോകത്തേയാകെ തീവ്രവാദത്തിലേക്കും ആക്രമണത്തിലേക്കും നയിക്കുമെന്ന് കത്തില്‍ ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
ഹോളോകോസ്റ്റുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങളെ നിരോധിച്ചതിന് സമാനമായി ഇസ്ലാമോഫോബിയ പരത്തുന്ന ഉള്ളടക്കങ്ങളും നിരോധിക്കണമെന്ന് ഞാന്‍ താങ്കളോട് ആവശ്യപ്പെടുകയാണ് ” – ഇമ്രാന്‍ ഖാന്‍ മാർക്ക് സുക്കര്‍ബര്‍ഗിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു.