മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ദക്ഷിണേന്ത്യന്‍ ചലച്ചിത്ര താരം ചിമ്പു സമൂഹമാധ്യമങ്ങളിലേക്ക് തിരികെ എത്തി. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളൊക്കെ താരം റീആക്ടിവേറ്റ് ചെയ്തിട്ടുണ്ട്.
‘ആത്മന്‍-സിലമ്പരസന്‍’ എന്ന പേരില്‍ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് താരത്തിന്റെ മടങ്ങി വരവ്. സമൂഹമാധ്യമങ്ങള്‍ നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് 2017 ല്‍ ചിമ്പു സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഡിആക്റ്റിവേറ്റ് ചെയ്തത്.
1984ല്‍ ബാലതാരമായാണ് ചിമ്പു സിനിമയിലെത്തുന്നത്. സംവിധായകനും നടനുമായ ടി രാജേന്ദറുടെ മകനായ ചിമ്പുവിന്റെ ആദ്യ ചിത്രം ഉറവൈ കാത്ത കിളിയായിരുന്നു. രാജേന്ദറുടെ സിനിമകളിലാണ് ചിമ്പു അഭിനയം ആരംഭിച്ചത്. 2002ല്‍ രാജേന്ദര്‍ തന്നെ സംവിധാനം ചെയ്ത കാതല്‍ അഴിവതില്ലൈ എന്ന ചിത്രത്തില്‍ ആദ്യമായി നായക കഥാപാത്രമായി.