മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസും, ഭാര്യയ്ക്കും ഇന്ന് ആറാം വിവാഹ വാർഷികം.കുടുംബത്തിനൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുന്ന ചിത്രങ്ങൾ ടൊവിനോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. നിരവധി ആളുകൾ താരത്തിന് ആശംസയുമായി രംഗത്തെത്തിയത്.
പ്ലസ് ടു കാലം മുതൽ ആരംഭിച്ച നീണ്ട കാലത്തെ പ്രണയത്തിന് ശേഷം 2014ലാണ് ഇരുവരും വിവാഹിതരായത്. ലിഡിയയുടെ പിന്നാലെ നടന്ന കഥ പല ഇന്റർവ്യുകളിലും ടൊവിനോ പങ്കുവച്ചിട്ടുണ്ട്. ഇസയും തഹാനുമാണ് ദമ്പതികളൂടെ മക്കൾ.
അതേസമയം, നിരവധി ചിത്രങ്ങളിലാണ് ടൊവിനോ ലോക്ക് ഡൗണിനു ശേഷം വേഷമിടുന്നത്. ടൊവിനോ തോമസും അന്ന ബെന്നും ഒന്നിക്കുന്ന ചിത്രവും ഒരുങ്ങുന്നുണ്ട്. ‘നാരദൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആഷിക് അബുവാണ്. ഉണ്ണി ആർ രചന നിർവഹിക്കുന്ന ചിത്രം നിർമിക്കുന്നത് റിമ കല്ലിങ്കലും ആഷിക് അബുവും സന്തോഷ് കുരുവിളയും ചേർന്നാണ്. അതേസമയം ‘മായാനദി’, ‘വൈറസ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം ആഷിക് അബു, ടൊവിനോ തോമസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് നാരദൻ. അടുത്ത വർഷം ഏപ്രിലിൽ ചിത്രം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.