വാഷിങ്‌ടൺ: യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ എല്ലാവർക്കും സൗജന്യമായി കോവിഡ് വാക്‌സിൻ നൽകുമെന്ന് ഡമോക്രാറ്റ് പാർട്ടി സ്ഥാനാർഥി ജോ ബൈഡൻ. എഎഫ്‌പി റിപ്പോർട്ട് .
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഉയർന്ന തോതിൽ തുടരുന്നതിനിടെയാണ് അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ജനങ്ങൾക്കെല്ലാം സൗജന്യ വാക്‌സിൻ വക്‌സിൻ നൽകുമെന്ന് ബൈഡൻ പറഞ്ഞത്.
ആഴ്‌ചകൾക്കകം കൊവിഡ് വാക്സിൻ വിതരണം ചെയ്യുമെന്ന ട്രംപിൻ്റെ പ്രസ്‌താവനയെ ബൈഡൻ പരിഹസിച്ചു. ” ഇത്രയധികം കൊവിഡ് മരണങ്ങൾ വരുത്തിവച്ച ട്രംപിനെ പോലൊരു വ്യക്തി പ്രസിഡൻ്റ് സ്ഥാനത്ത് തുടരരുത്. അദ്ദേഹത്തിന് കൊവിഡ് ബാധ ചെറുക്കാനുള്ള വ്യക്തമായ പദ്ധതികളൊന്നുമില്ല. അമേരിക്കൻ ജനത കൊവിഡിനൊപ്പം ജീവിക്കുകയല്ല, മരിക്കുകയാണ്” – എന്നും അദ്ദേഹം പറഞ്ഞു.