പരിഷ്കരിക്കപ്പെട്ട ബഹുസ്വരത അനിവാര്യമായ ഘട്ടത്തിൽ വികസ്വര രാഷ്ട്രങ്ങളുടെ താല്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ ഇന്ത്യ ഉണർന്നു പ്രവർത്തിക്കുമെന്നു വിദേശകാര്യ മന്ത്രി എസ് ജയശങ്കർ – എഎൻഐ റിപ്പോർട്ട്.
2021 ജനുവരിയിൽ ഇന്ത്യ യുഎൻ സുരക്ഷാ കൗൺസിൽ അസ്ഥിര അംഗമാവുകയാണ്. ആഗോള പ്രതിസന്ധികളെ മറികടക്കുന്നതിനായ് സമയവായത്തിൻ്റെ പാത പിന്തുടരും.
വൻകിട രാഷ്ട്രങ്ങൾ സ്വതാല്പര്യങ്ങൾക്കപ്പുറം ചിന്തിക്കുന്നതേയില്ല. ഈ വേളയിൽ ബഹുമുഖ രാഷ്ട്ര വ്യവസ്ഥ അപകടകരമായ അവസ്ഥയിലാണ്. യുഎൻ പരിഷ്ക്കരണം കാലത്തിൻ്റെ അനിവാര്യതയാണ്- പുസ്തക പ്രസാധന ചടങ്ങിൽ വിദേശകാര്യ മന്ത്രി ജയശങ്കർ പറഞ്ഞു.