അബുദാബി: യുഎഇയില്‍ ഇന്ന് 1,491 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരണങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 1,826 പേര്‍ രോഗമുക്തി നേടി.
123,764 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 116,894 പേര്‍ രോഗമുക്തി നേടി. 475 പേരാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 6,395 പേര്‍ ചികിത്സയിലാണ്. 124,404 പരിശോധനകള്‍ കൂടി പുതുതായി നടത്തി.