ചണ്ഡിഗഡ്: പഞ്ചാബ് ഹോഷ്യാർപൂരിൽ ആറു വയസുകാരി ബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് അഗാധ ദുഃഖം രേഖപ്പെടുത്തി. പ്രതികൾക്കുള്ള ശിക്ഷയിൽ അമാന്തമരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു- എഎൻഐ റിപ്പോർട്ട്.
പ്രതികളെ പിടികൂടിയിട്ടുണ്ടെങ്കിലും തക്കതായ ശിക്ഷ നൽകുന്നതിനായുള്ള അന്വേഷണ- നിയമ നടപടികൾ ഉടൻ ത്വരിതപ്പെടുത്തണമെന്ന് സംസ്ഥാന ഡിജിപിക്ക് മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകി.
ആറു വയസ്സുകാരിയെ ബലാത്സംഗത്തിനു ശേഷം കൊലപ്പെടുത്തി തീ കൊളുത്തുകയായിരുന്നു. ജലാൽപൂർ വില്ലേജ് തൻദ പ്രദേശത്ത് ഒക്ടോബർ 22നാണ് അതിദാരുണമായ സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. രണ്ടു പ്രതികൾ അറസ്റ്റിലായി. അന്വേഷണം പുരോഗമിക്കുകയാണ്.