ന്യൂഡല്‍ഹി: ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ പട്‌നയിലെ എയിംസില്‍ പ്രവേശിപ്പിച്ചു. കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും വൈകാതെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകുമെന്നും അദ്ദേഹം അറിയിച്ചു.
രണ്ട് ദിവസം മുമ്പ് ചെറിയ പനി അനുഭവപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച വരെ സുശീല്‍ കുമാര്‍ മോദി തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് സജീവമായിരുന്നു. മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം ബുക്‌സര്‍, ബോജപൂര്‍ ജില്ലകളിലാണ് അദ്ദേഹം പ്രചാരണം നടത്തിയത്.